വാഷിങ്ടണ്‍ ഡിസി: കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ ബേസില്‍ നിന്ന് പറന്ന യുഎസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോര്‍ട്രെസ്സ് വിമാനം തകര്‍ന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പതിവ് പരീക്ഷണ പറക്കലിനിടെ പ്രാദേശിക സമയം പകല്‍ 11.20നായിരുന്നു അപകടം.
അപകടത്തെത്തുടര്‍ന്ന് എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസ് താല്‍ക്കാലികമായി അടച്ചതായും അപകട കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ പരീക്ഷണ പറക്കലില്‍ വിമാനത്തില്‍ ഉണ്ടാകേണ്ടിയിരുന്നത് ആറുപേര്‍ മാത്രമായിരുന്നു. എന്നാല്‍, അപകട സമയത്ത് എയര്‍ക്രാഫ്റ്റ് കമാന്‍ഡര്‍, പൈലറ്റ്, റഡാര്‍ നാവിഗേറ്റര്‍, നാവിഗേറ്റര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫിസര്‍ തുടങ്ങി എട്ടുപേര്‍ ഉണ്ടായിരുന്നതായാണ് സ്ഥിരീകരണം.

