വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പുവെച്ചാൽ ഉടൻ ഹോർമുസ് എല്ലാവർക്കുമായി തുറക്കുമെന്നും അത് നടന്നില്ലെങ്കിൽ മറ്റു വഴികൾ മുന്നിലുണ്ടെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാന്‍റെ ആണവ അവശിഷ്ടം നശിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു.
എന്നാൽ കരാർ ഇന്ന് ഒപ്പിടാൻ സാധ്യതയില്ലെന്നും അടുത്ത ദിവസം അതുണ്ടായേക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. യുദ്ധാറുതിയും ഹോർമുസ് തുറക്കലും നാവിക ഉപരോധം പിൻവലിക്കലുമാണ് ഇടക്കാല ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളെന്ന് റിപ്പോർട്ട്. ഏറ്റവും ശക്തമായ ധാരണാപത്രമാണ് ഇറാനുമായി രൂപപ്പെടുത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേർന്ന് ലെബനൻ കരയുദ്ധം നിർത്തിവെക്കുമെന്ന് റിപ്പോർട്ട്. അതേസമയം കൊല്ലപ്പെട്ട പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഈയുടെ വിലാപയാത്രയും സംസ്കാരവും ജൂലൈ 4 മുതൽ 9 വരെ നടക്കും.

