Saturday, June 13, 2026
HomeAmericaപണപ്പെരുപ്പം ഉയർന്ന നിരക്കിൽ : പ്രതികരിക്കാതെ ട്രംപ്

പണപ്പെരുപ്പം ഉയർന്ന നിരക്കിൽ : പ്രതികരിക്കാതെ ട്രംപ്

വാഷിങ്ടണ്‍ ഡിസി: മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് യുഎസ് കണ്‍സ്യൂമര്‍ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപിന് കുലുക്കമില്ല. ഈ പണപ്പെരുപ്പം ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസിന്റെ ചരിത്രത്തിലെ ഒരു പ്രസിഡന്റും പണപ്പെരുപ്പം താന്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടാവില്ല. സ്വന്തം ജനത പണപ്പെരുപ്പത്തിന്റെ ദുരിതങ്ങളില്‍ ഉഴറുമ്പോഴും അതിലൊരു കൂസലുമില്ലാതെയാണ് ട്രംപ് മുന്നോട്ടുപോവുന്നത്.

ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലമാറ്റം അളക്കുന്ന ഒരു സൂചികയാണിത്. ഇന്നലെ 100 രൂപക്ക് കിട്ടിയിരുന്ന സാധനങ്ങള്‍ ഇന്ന് എത്രരൂപക്ക് കിട്ടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും പണപ്പെരുപ്പം. ഇന്നലെ 100 രൂപക്ക് കിട്ടിയിരുന്ന സാധനം ഇന്ന് 110 രൂപക്കാണ് കിട്ടുന്നതെങ്കില്‍ 10 ശതമാനമാണ് പണപ്പെരുപ്പം. രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് തീരുമാനിക്കുന്നത് പണപ്പെരുപ്പത്തെ ആശ്രയിച്ചാണ്. സര്‍ക്കാറുകള്‍ സാമ്പത്തിക നയനിലപാടുകള്‍ സ്വീകരിക്കാനും പണപ്പെരുപ്പം നോക്കും. സമ്പദ്ഘടനയില്‍ അത്രത്തോളം പ്രാധാന്യമുള്ള സൂചകത്തെയാണ് ഡോണള്‍ഡ് ട്രംപ് നിസാരമായി തള്ളുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments