Friday, June 12, 2026
HomeNewsപാലാ നഗരസഭയിൽ ആഭ്യന്തര പ്രശ്നങ്ങൾ: പരിഹാരങ്ങൾക്ക് കോൺഗ്രസ് വലയുന്നു

പാലാ നഗരസഭയിൽ ആഭ്യന്തര പ്രശ്നങ്ങൾ: പരിഹാരങ്ങൾക്ക് കോൺഗ്രസ് വലയുന്നു

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ നടത്തിയ ച‍ർച്ചയില്‍ തീരുമാനം ആയില്ല. സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ നിലപാട് കടുപ്പിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും കൗണ്‍സിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച്‌ ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തകര്‍ത്ത് ഭരണ പിടിച്ച പാലാ നഗരസഭയില്‍ യുഡിഎഫില്‍ പരസ്യ പോരാണ് നടക്കുന്നത്.

ചെയർപേഴ്സണ്‍ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗണ്‍സിലർമാർ നേതൃത്വത്തിന് കത്തയച്ചു. വൈസ് ചെയർപേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയാണ് കത്തില്‍ ഒപ്പിട്ടത്. കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച്‌ കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയില്‍ നിന്ന് ഉണ്ടായ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസ് പാർട്ടിക്കും കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തില്‍ ആരോപിച്ചു.

യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തില്‍ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎല്‍എ ജയിക്കുന്നതിന് വേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കള്‍ പറഞ്ഞതനുസരിച്ച്‌ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തില്‍ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ മൊഴി എടുത്തിട്ടും ഒരു കോണ്‍ഗ്രസ് കൗണ്‍സിലർക്കെതിരെ മോഷണം ഉള്‍പ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സണ്‍ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച്‌ വരുത്തി വാർത്ത നല്‍കി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചെയർപേഴ്സണ്‍ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങള്‍ക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ചെയർപേഴ്സണ്‍ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കില്‍ അധികാരത്തില്‍ തുടരില്ലെന്ന് കൗണ്‍സിലർ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനില്‍ക്കില്ലെന്നും ഒറ്റവരി കത്ത് തന്നാല്‍ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments