വാഷിങ്ടൺ: തങ്ങൾക്ക് അനുകൂലമായ മികച്ചൊരു സമാധാന കരാർ ഒപ്പിടാൻ ഇറാൻ വല്ലാതെ വൈകിച്ചുവെന്നും ഇതിന് അവർ ‘വലിയ വില’ നൽകേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. യു.എസ് സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
തുടർന്നുണ്ടായ പരസ്പര ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇറാനെതിരെ ഇന്നും ‘ശക്തമായ പ്രഹരം’ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി

