പ്രസവത്തെ തുടര്‍ന്ന് കരളിനുണ്ടായ അണുബാധയെത്തുടര്‍ന്ന് മലയാളി യുവതി യു.എസില്‍ മരണപ്പെട്ടു. മുട്ടം കുന്നുംപുറത്ത് ജയിംസ് (ചാക്കോ) യുടെ മകളും കരിമ്പാനി മുണ്ടയ്ക്കല്‍ സിജോ അഗസ്റ്റിന്റെ ഭാര്യയുമായ അഞ്ജു സിജോ (35)യാണ് യു.എസില്‍ വച്ച് ദാരുണമായി മരണപ്പെട്ടത്.
പത്ത് ദിവസം മുന്‍പായിരുന്നു അഞ്ജു ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാതാവ് മോളി. സഹോദരങ്ങള്‍ ആല്‍ബിന്‍, ആന്‍സ്.
സംസ്‌ക്കാരം പിന്നീട്.