Monday, December 23, 2024
HomeAmericaനിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിന് ശക്തമായ‍ തെളിവെന്ന് കനേഡിയൻ പ്രധാനമന്ത്രി 

നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിന് ശക്തമായ‍ തെളിവെന്ന് കനേഡിയൻ പ്രധാനമന്ത്രി 

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിന് ശക്തമായ‍ െതളിവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി. കഴിഞ്ഞദിവസം കൈമാറിയ തെളിവുകള്‍ ഇന്ത്യ നിഷേധിച്ചെന്ന് ജസ്റ്റിന്‍ ട്രൂഡോ. തുടരന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് ആറ് പ്രതിനിധികളെ പുറത്താക്കിയത്. സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും തുടരന്വേഷണത്തില്‍ സഹകരിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിലുള്ളത് ദീര്‍ഘനാളായുള്ള ബന്ധം. ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമെന്ന് കനേഡിയന്‍ പൊലീസ്. ട്രൂഡോ യുകെ പ്രധാനമന്ത്രിയുമായി സംസാരിച്ചു.  


ആക്റ്റിങ് ഹൈക്കമ്മിഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. കാനഡയിലെ ഹൈകമ്മിഷണര്‍ അടക്കം ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന ട്രുഡോയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments