ബെംഗളൂരു: ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന് 70 വയസ്സു തികയുന്ന ഇന്ന് ആഗോള സമാധാനം ലക്ഷ്യമിട്ടുള്ള ധ്യാനം അദ്ദേഹം നയിക്കും. നേരിട്ടും ഓൺലൈനായും 182 രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കും. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45–ാം വാർഷികത്തിന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ധ്യാനമന്ദിരത്തിലെ ആദ്യ പരിപാടി കൂടിയാണിത്. സപ്തതി ആഘോഷത്തിന് ഒരു മാസത്തെ വിവിധ സേവന, സന്നദ്ധ പരിപാടികളും നടത്തും.

