ദുബായ് : യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങവേ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം ഈ മാസം 25 മുതൽ 29 വരെയാണ് സ്കൂളുകൾക്ക് അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും തുടർച്ചയായി ഒൻപത് ദിവസത്തെ വിശ്രമം ലഭിക്കും.
മേയ് 23 ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. പെരുന്നാളിനോടനുബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും അധികൃതർ ആശംസകൾ നേർന്നു.

