പട്‌ന: പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്

