ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്. ചോദ്യപേപ്പര്‍ വിതരണം ചെയ്ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്ത് സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റദ്ദാക്കിയത്. പുതിയതായി പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അവകാശപ്പെട്ടിരുന്നത്. 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷാണ് റദ്ദാക്കിയിരിക്കുന്നത്.

