Monday, April 27, 2026
HomeGulfജനങ്ങൾക്കിടയിലേക്ക് ദുബായ് ഭരണാധികാരി: ഷെയ്ഖ് മുഹമ്മദിന്റെ സർപ്രൈസ് വിസിറ്റ്

ജനങ്ങൾക്കിടയിലേക്ക് ദുബായ് ഭരണാധികാരി: ഷെയ്ഖ് മുഹമ്മദിന്റെ സർപ്രൈസ് വിസിറ്റ്

ദുബായ് : ദുബായിലെ ഒരു സാധാരണ ശനിയാഴ്ച ഉച്ചഭക്ഷണ സമയം അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അറ്റ്‌ലാന്റിസ് ദ് പാം ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വരവ് അവിടെയുണ്ടായിരുന്ന സന്ദർശകർക്കും കുടുംബങ്ങൾക്കും വലിയ അതിശയമായി..

ഇന്നലെ നടന്ന സന്ദർശനത്തിന്റെ ദൃശ്യങ്ങൾ അറ്റ്‌ലാന്റിസ് ദ് പാം പുറത്തുവിട്ടു. ഹോട്ടലിലെത്തിയ അതിഥികളെ അഭിവാദ്യം ചെയ്തും കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും ഏറെ നേരം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ഹോട്ടലിലൂടെ നടന്നുനീങ്ങിയ ഷെയ്ഖ് മുഹമ്മദിനെ കണ്ട് ആവേശഭരിതരായ അതിഥികൾ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാനും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനും തിരക്ക് കൂട്ടി.

സമൂഹമാധ്യമത്തിൽ വൻ പ്രതികരണമാണ് ഈ വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട ഭരണാധികാരിയുടെ ലളിതമായ ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെ പേർ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദുബായുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം ഇത്തരത്തിൽ സർപ്രൈസ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്. ഈ മാസം ആദ്യം ദുബായ് മാളിലെ പ്രൈമാർക്കിന്റെ ആദ്യ ഔട്ട്‌ലെറ്റിലും 18-ന് ദുബായിലെ മറ്റൊരു റസ്റ്ററന്റിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments