Monday, April 27, 2026
HomeAmericaഹോർമുസിൽ ഉപരോധം ശക്തമാക്കി യുഎസ്; ഹോർമുസ് കടക്കാൻ കപ്പലുകളെ അനുവദിക്കുന്നില്ല

ഹോർമുസിൽ ഉപരോധം ശക്തമാക്കി യുഎസ്; ഹോർമുസ് കടക്കാൻ കപ്പലുകളെ അനുവദിക്കുന്നില്ല

ടെഹ്റാൻ : ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നു. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. ‘ 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ അമേരിക്കൻ സേന നിർദ്ദേശം നൽകി’– സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.

അതിനിടെ, പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിനു ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. ഒമാൻ സന്ദർശനത്തിനു പിന്നാലെ പാക്കിസ്ഥാനിലെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ച നടത്തി. അതേസമയം, അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാക്കിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ ചർച്ചകൾ പ്രതിസന്ധിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments