Thursday, April 23, 2026
HomeEntertainmentരാഷ്ട്രീയനേതാവിൻെറ മകന്റെ പേരുമായി ബന്ധം: പേട്രിയറ്റ്’ സിനിമയ്ക്ക് പണിയുമായി സെൻസർ...

രാഷ്ട്രീയനേതാവിൻെറ മകന്റെ പേരുമായി ബന്ധം: പേട്രിയറ്റ്’ സിനിമയ്ക്ക് പണിയുമായി സെൻസർ ബോ‍‍‍ർഡ്

“കൊച്ചി: മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രികവെച്ച് സെൻസർ ബോ‍‍‍ർഡ്. പൊളിറ്റിക്കൽ ത്രില്ല‍‍ർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോ‍ർഡ് നിർദേശിക്കുകയായിരുന്നു.

അതനുസരിച്ച് റീ-എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റു‍ഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്.

ഒരു രാഷ്ട്രീയനേതാവിൻെറ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാൻ സെൻസർ ബോ‍ർഡ് നിർദേശിച്ചിരുന്നതായാണ് സൂചന. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുക.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments