Thursday, April 16, 2026
HomeEntertainment‘വനത്തിലാണ്, വനവാസത്തിനല്ല കട്ടായം’: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ ക്യാപ്ഷനിൽ വൈറൽ ചർച്ചകൾ

‘വനത്തിലാണ്, വനവാസത്തിനല്ല കട്ടായം’: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ ക്യാപ്ഷനിൽ വൈറൽ ചർച്ചകൾ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വനയാത്രയും അതിന് സോഷ്യൽ മീഡിയയിൽ നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ച. കുട്ടിക്കാനത്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച സതീശൻ, ‘വനത്തിലാണ്, വനവാസത്തിനല്ല കട്ടായം’ എന്ന രസകരമായ കുറിപ്പും ഒപ്പം ചേർത്തു. യുഡിഎഫ് തോറ്റാൽ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പശ്ചാത്തലത്തിൽ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് താനെന്ന് ഈ വരികളിലൂടെ അദ്ദേഹം അടിവരയിടുന്നു.

മെയ് നാലിന് വോട്ടെണ്ണുമ്പോൾ യുഡിഎഫ് വിസ്മയം പൂർത്തിയാക്കുമെന്നാണ് സതീശന്റെ അവകാശവാദം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ആവർത്തിക്കുമ്പോഴും, കസേര ഉറപ്പെന്ന മട്ടിലാണ് സതീശന്റെ ഓരോ നീക്കങ്ങളും. അടുത്ത മുഖ്യമന്ത്രി സതീശനാണെന്ന വിശേഷണവുമായി ആരാധകർ കമന്റ് ബോക്സിൽ അണിനിരന്നപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തന്നെ വടംവലി തുടങ്ങിയിട്ടുണ്ടെന്ന വിമർശനങ്ങൾക്ക് ഈ കുറിപ്പ് പുതിയ മാനങ്ങൾ നൽകി.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പോസ്റ്റിന് താഴെ കമന്റുകളുടെ പൂരമാണ്. “നായകൻ നയിക്കാൻ വരുന്നു” എന്ന് അനുകൂലികൾ ആവേശത്തോടെ കുറിക്കുമ്പോൾ, “വനവാസത്തിനുള്ള റിഹേഴ്സൽ ആണോ?” എന്ന ചോദ്യവുമായി ട്രോളന്മാരും വിമർശകരും കളം പിടിച്ചിട്ടുണ്ട്. വോട്ടെണ്ണാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സതീശന്റെ വനയാത്രയും അതിലെ ‘വനവാസമല്ല’ എന്ന പ്രഖ്യാപനവും കേരള രാഷ്ട്രീയത്തിലെ ആകാംക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments