Wednesday, April 15, 2026
HomeAmericaസിഡ്‌നിയിൽ നന്ദഗോവിന്ദം ഭജന സംഘത്തിന്റെ 'ഗ്ലോബൽ ഭജൻ യാൻ' സംഗീത നിശ ഒരുങ്ങുന്നു

സിഡ്‌നിയിൽ നന്ദഗോവിന്ദം ഭജന സംഘത്തിന്റെ ‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശ ഒരുങ്ങുന്നു

സിഡ്‌നിയിലെ ഭജന പ്രേമികൾക്ക് ആവേശമായി നന്ദഗോവിന്ദം ഭജന സംഘത്തിന്റെ ‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശ ഒരുങ്ങുന്നു. കസമിയ എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. കലാകാരന്മാരുടെ വിസ നടപടികൾ വിജയകരമായി പൂർത്തിയായതോടെ മെയ് 3-ന് സിഡ്‌നിയിലെ (UNSW) സിർ ജോൺ ക്ലാൻസി ഓഡിറ്റോറിയത്തിൽ വെച്ച് ഭക്തിസാന്ദ്രമായ ഈ സംഗീത വിരുന്ന് അരങ്ങേറും.

സിഡ്‌നിയിലെ പ്രവാസികൾക്കിടയിൽ ലഭിച്ച മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച സംഘാടകർ, ഭക്തിയും സംഗീതവും ചേരുന്ന അവിസ്മരണീയമായ ഒരു സായാഹ്നമാകും ഇതെന്നും കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments