Saturday, April 11, 2026
HomeAmericaയു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് സൂചനനൽകി കമല ഹാരിസ്

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് സൂചനനൽകി കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് സൂചനനൽകി മുൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്. 2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രംപിനെതിരെ ഡെമോക്രാറ്റ് നോമിനിയായി മത്സരിച്ച കമല ഹാരിസ് പരാജപ്പെടുകയായിരുന്നു.

പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്റെ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെ ചോദ്യത്തിന് മറുപടിയായാണ് കമല ഹാരിസ് 2028 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നതിനെക്കുറിച്ച് വ്യക്താക്കിയത്. “എനിക്ക് ആകാം, എനിക്ക് ആകാം. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്,” ന്യൂയോർക്ക് സിറ്റിയിൽ പരിപാടിയിൽ പറഞ്ഞു.2028ലെ പ്രസിഡന്‍റ് തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്നും ഹാരിസ് കൂട്ടിച്ചേർത്തു. വൻകൈയടികളോടാണ് ആരാധകർ കമലയുടെ പ്രഖ്യാപനത്തെ എതിരേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments