Sunday, April 5, 2026
HomeGulfഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആശങ്ക: മിസൈലുകൾ വർഷിച്ച് ഇറാൻ

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആശങ്ക: മിസൈലുകൾ വർഷിച്ച് ഇറാൻ

ദുബായ് : ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിൽ ശക്തമായ തിരിച്ചടിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ പരമ്പരകളിൽ സുപ്രധാന സർക്കാർ കെട്ടിടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ‘മിനിസ്ട്രി കോംപ്ലക്സ്’ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇതിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും രണ്ട് പ്രധാന വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും വിവരമുണ്ട്.

 ബഹ്‌റൈനിലെ പ്രമുഖ ഇന്ധന കമ്പനിയായ ബാപ്‌കോയ്ക്ക് നേരെയും ഇറാൻ വീണ്ടും ആക്രമണം നടത്തി. സിത്ര ഐലൻഡിലെ റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ തങ്ങളുടെ കൃത്യതയാർന്ന മിസൈലുകളും ഡ്രോണുകളും ഇനിയും പ്രയോഗിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം അവസാനം ആരംഭിച്ച സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയൽരാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.   

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments