Friday, April 3, 2026
HomeNewsവിമാന യാത്രക്കാർക്ക് ഇരുട്ടടി നൽകി ഇൻഡിഗോ: സർചാർജ് വർദ്ധിപ്പിച്ച് വിമാന കമ്പനി

വിമാന യാത്രക്കാർക്ക് ഇരുട്ടടി നൽകി ഇൻഡിഗോ: സർചാർജ് വർദ്ധിപ്പിച്ച് വിമാന കമ്പനി

വിമാന ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ. വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര റൂട്ടിൽ 275 മുതൽ 950 രൂപ വരെ കൂടും. രാജ്യാന്തര റൂട്ടിൽ 900 മുതൽ 10,000 വരെയാകും. മറ്റു വിമാന കമ്പനികളും സമാനമായി സർചാർജ് വർധിപ്പിക്കും.

ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിന്റെ വിലയിൽ 115 ശതമാനവും രാജ്യാന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വർധിച്ചത്. കേന്ദ്രസർക്കാർ എണ്ണ കമ്പനികളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തര സർവീസുകൾക്ക് 25% വർധന മതിയെന്ന് തീരുമാനിച്ചു. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം ആവർത്തിച്ചു.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിനും വില വർധിപ്പിച്ചിരുന്നു. ആഗോളതലത്തിൽ എൽപിജി വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.19 കിലോ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് വർധിച്ചിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിൻറെ പുതുക്കിയ വില 2,078 രൂപ 50 പൈസയായി. ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിൻറേയും ഡീസലിൻറേയും വില കൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments