Sunday, March 22, 2026
HomeNewsപ്രസവമുറിയിൽ ഒളിക്യാമറ: ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ

പ്രസവമുറിയിൽ ഒളിക്യാമറ: ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ

രാജ്കോട്ട് : പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ. ഗുജറാത്തിലെ രാജ്കോട്ടിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. പ്രതി കമൽ നന്ദ എന്ന ഡോക്ടര്‍ സഹപ്രവർത്തകരിൽ ഒരാളെ ബ്ലാക്ക് മെയിൽ ചെയ്യാൻ റെക്കോർഡുചെയ്‌ത ദൃശ്യങ്ങൾ ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു.

സഹപ്രവർത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അന്വേഷണത്തിനിടെ 3,000-ത്തിലധികം വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെക്കോർഡിംഗുകൾ ശേഖരിക്കാൻ പ്രതി ഒളിക്യാമറയുടെ മെമ്മറി കാർഡുകൾ മാറ്റിക്കൊണ്ടിരുന്നു. 2023 മുതൽ കമൽ നന്ദ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകര്‍ത്തിക്കൊണ്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments