Sunday, March 15, 2026
HomeGulfസൗദിയിലേക്ക് ഡ്രോണാക്രമണം: വ്യോമാക്രമണങ്ങളെയും പ്രതിരോധിച്ച് സൗദി

സൗദിയിലേക്ക് ഡ്രോണാക്രമണം: വ്യോമാക്രമണങ്ങളെയും പ്രതിരോധിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടെത്തിയ 29 ശത്രു ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയും രാവിലെയുമായി നടന്ന വിവിധ ആക്രമണ ശ്രമങ്ങളെയാണ് സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി ചെറുത്തത്.ഇന്ന് പുലർച്ചെ 12:59-ഓടെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. തുടർന്ന് 01:56ന് ഇതേ മേഖലയിൽ ഒരു ഡ്രോൺ കൂടി തകർത്തു. പുലർച്ചെ 03:37ന് കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ഡ്രോണുകളെയും, 04:58ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ഏഴ് ഡ്രോണുകളെയും പ്രതിരോധ സേന വെടിവെച്ചിട്ടു.

രാവിലെയും ഡ്രോൺ ആക്രമണ ശ്രമങ്ങൾ തുടർന്നതായാണ് റിപ്പോർട്ടുകൾ. 05:30ന് കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകളും, 06:52ഓടെ ഇരു മേഖലകളിലുമായി പത്ത് ഡ്രോണുകളും തകർത്തു. ഏറ്റവും ഒടുവിൽ രാവിലെ 09:33ന് റിയാദിൽ എത്തിയ നാല് ഡ്രോണുകളെ കൂടി തകർത്തതോടെ ആകെ തകർക്കപ്പെട്ട ഡ്രോണുകളുടെ എണ്ണം 29 ആയി. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments