Monday, March 9, 2026
HomeNewsരാഹുല്‍ ഗാന്ധിയുടെ കേരളത്തിനായുള്ള ഗ്യാരന്‍റി: രാഹുലിൽ വിശ്വാസമെന്ന് സ്ത്രീപക്ഷങ്ങൾ

രാഹുല്‍ ഗാന്ധിയുടെ കേരളത്തിനായുള്ള ഗ്യാരന്‍റി: രാഹുലിൽ വിശ്വാസമെന്ന് സ്ത്രീപക്ഷങ്ങൾ

തിരുവനന്തപുരം :  രാഹുല്‍ ഗാന്ധിയുടെ  ഗ്യാരന്‍റിയില്‍  പ്രതീക്ഷയുമായി യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രി സഭ യോഗത്തിൽ തന്നെ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ്  രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 

കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിൻറെ ഗ്യാരണ്ടി തന്നെയാണ് കേരളത്തിലും ഇറക്കിയത് . സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിന്റെ ഗ്യാരണ്ടി യുഡഎഫിന്റെ റിയൽ പ്രകടന പത്രിക തന്നെ എന്ന് കേരളത്തിലെ സ്ത്രീകളടക്കമുള്ള കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു. മോദിയെയും പിണറായിയെം ഒരുപോലെ കുറ്റപ്പെടുത്തി രാഹുൽ വീണ്ടും രംഗത്ത് വന്നു . സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻറെ പ്രധാന എതിരാളികളെന്ന് പുതിയ യാത്ര സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

തന്നെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിട്ടും പിണറായിയെ ഇഡി തൊടുന്നില്ല. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്. പിണറായിയെ നിയന്ത്രിക്കുന്നത് മോദി. രാഹുലിൻറെ സിജെപി പരാമർശം ഇനി യുഡിഎഫിൻറെ ഔദ്യോഗിക രാഷ്ട്രീയ പ്രചാരണമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments