പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ നല്ല ഒരു മനുഷ്യനാണെന്ന് മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ആൻഡ്രൂ ഷൂൾസും ആകാശ് സിങ്ങും ചേർന്ന് ഹോസ്റ്റ് ചെയ്ത ഫ്ലാഗ്രൻ്റ് പോഡ്‌കാസ്റ്റിൻ്റെ ഒരു എപ്പിസോഡിലാണ് ട്രംപ് ഈ അഭിപ്രായം പറഞ്ഞത്.
മോദിയെക്കുറിച്ചുള്ള സെഗ്‌മെൻ്റിലേക്ക് കടക്കുന്നതിന് മുമ്പ്, ആതിഥേയനായ ആകാശ് സിംഗിനോട് മോദിയെ ഇഷ്ടമാണോ ട്രംപ് എന്ന് ചോദിച്ചു. തൻ്റെ കുടുംബത്തിൽ മോദിയെ ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടെന്ന് പറഞ്ഞ് സിങ് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.“He’s great. അദ്ദേഹം എൻ്റെ ഒരു സുഹൃത്താണ്,” ട്രംപ് മിസ്റ്റർ മോദിയെക്കുറിച്ച് പറഞ്ഞു. “പുറമെ നിന്ന് നോക്കുമ്പോൾ അദ്ദേഹം ഒരു പിതാവിനെ പോലെയാണ് തോന്നുക. അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്…”
2019-ൽ ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയെ കുറിച്ച് ട്രംപ് വിവരിച്ചു,ഇന്ത്യയെ ചിലർ ഭീഷണിപ്പെടുത്തിയ സമയത്തും ഞാൻ മോദിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ‘ വേണ്ടത് ഞാൻ ചെയ്യും ” എന്നാണ് .ആ രാജ്യത്തെ മോദി തോൽപ്പിച്ചു. ട്രംപ് പറഞ്ഞു.2008 ലെ മുംബൈ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ പ്രതികരണത്തെ വിമർശിച്ച് ബിജെപി ഈ പോഡ്‌കാസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.