Monday, December 23, 2024
HomeBreakingNewsക്ഷേത്രകലാ പുരസ്ക്കാരം പ്രശാന്ത് പറശ്ശിനിക്ക്

ക്ഷേത്രകലാ പുരസ്ക്കാരം പ്രശാന്ത് പറശ്ശിനിക്ക്

തിരുവനന്തപുരം: കേരളാ ക്ഷേത്രകലാ അക്കാദമിയുടെ ശാസ്ത്രീയ സംഗീത വിഭാഗം ക്ഷേത്രകലാ പുരസ്ക്കാരം പ്രശാന്ത് പറശ്ശിനിക്ക്.
സംഗീതത്തിൽ പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ കോഴ്സുകൾ പൂർത്തിയാക്കിയ വ്യക്തിത്വമാണ്.
ഡോ: ചേർത്തല രംഗനാഥ ശർമ്മയുടെ കീഴിൽ ഉപരി പഠനം നടത്തി വരികയാണ്.
കർണ്ണാടക സംഗീതത്തിൽ ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റ്, അമൃത ടി വ, കൈരളി അടക്കമുള്ള മുഖ്യധാര ചാനലുകളിലും നിരവധി കാസറ്റുകളിലും ഭക്തി ഗാനങ്ങളു , മറ്റു പാട്ടുകളും ആലപിച്ചിട്ടുണ്ട്.

ഇന്ത്യയിലെയും വിദേശത്തുമുള്ള
നിരവധി നർത്തകിമാർക്കു വേണ്ടി പിന്നണി പാടി.കർണ്ണാടകസംഗീതക്കച്ചേരികളും , ലളിതഗാനങ്ങളും അവതരിപ്പിക്കാറുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി പത്ത് വർഷത്തിലധികമായി നിരവധി വിദ്യാർത്ഥികൾക്ക് നേരിട്ടും, ഓൺലൈനിലും ക്ലാസുകൾ എടുക്കുന്നു. നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംങ്ടൺ ഭയന ക്ലാസുകൾ നയിക്കുന്നതും പ്രശാന്ത് പറശ്ശിനിയാണ് .
നിലവിൽ കണ്ണൂർ എസ്.എൻ വിദ്യാമന്ദിറിലെ സംഗീതാദ്ധ്യാപകനും കൈതപ്രം ദാമോദരൻ നമ്പൂതിരി നയിക്കുന്ന സ്വാതിതിരുനാൾ മ്യൂസിക്ക് തെറാപ്പി റിസർച്ച് സെന്ററിലെ ഗസ്റ്റ് അദ്ധ്യാപകനും കൂടിയാണ്. കൂടാതെ “ഉപാസന ” എന്ന ഓൺലൈൻ സംഗീത വിദ്യാലയത്തിന്റെ ഡയറക്ടറുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments