Wednesday, March 4, 2026
HomeNewsഇറാൻ്റെ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്

ഇറാൻ്റെ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്

ന്യൂഡൽഹി : ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനിയെ രാജ്യത്തിൻ്റെ പുതിയ പരമോന്നത നേതാവായി ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ തിരഞ്ഞെടുത്തതായി’ഇറാൻ ഇൻ്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് 56 കാരനായ മോജ്തബയെ അടുത്ത നേതാവായി തിരഞ്ഞെടുത്ത വിവരം പുറത്തുവന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഈ നിർണ്ണായക നീക്കം. ഇറാനിലെ ഇസ്‌ലാമിക വിപ്ലവ ഗാർഡ് (IRGC), മോജ്തബയെ പിന്തുണയ്ക്കാനായി പുരോഹിത സഭയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടിലുണ്ട്.

പരമ്പരാഗതമായി വംശപാരമ്പര്യ ഭരണത്തെ എതിർക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്, പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത് ആഭ്യന്തരമായി പല ചോദ്യങ്ങൾക്കും ഇടയാക്കിയേക്കാം. ഔദ്യോഗികമായി ഉയർന്ന പദവികൾ ഇതുവരെ വഹിച്ചിട്ടില്ലെങ്കിലും, വർഷങ്ങളായി പിതാവിൻ്റെ ഓഫീസിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നതും പ്രധാനപ്പെട്ട രാഷ്ട്രീയ-സൈനിക തീരുമാനങ്ങളിൽ ഇടപെട്ടിരുന്നതും ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ദീർഘകാലമായി തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ഭരണം നിയന്ത്രിച്ചിരുന്ന മോജ്തബയ്ക്ക് റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമാണുള്ളത്.ഇറാൻ ഭരണക്രമത്തിൽ സൈന്യത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് പദവിയും എല്ലാ ഭരണപരമായ തീരുമാനങ്ങളിലും അവസാന വാക്കും പരമോന്നത നേതാവിൻ്റേതാണ്.

1969-ൽ മഷാദിൽ ജനിച്ച മോജ്തബ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മോജ്തബ നിലവിൽ ഒരു മധ്യനിര പുരോഹിതനായാണ് അറിയപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments