Thursday, February 19, 2026
HomeNewsമൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലൻസ്

മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലൻസ്

എസ്എൻഡിപി യോഗം നടപ്പിലാക്കിയ മൈക്രോഫിനാൻസ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു വിജിലൻസ് സംഘത്തിന്റെ നടപടി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ ഗുണഭോക്താക്കൾക്ക് ഉയർന്ന പലിശയ്ക്ക് നൽകി കോടികളുടെ ലാഭമുണ്ടാക്കിയെന്നും സർക്കാർ ഫണ്ട് വകമാറ്റിയെന്നുമാണ് കേസ്. വിരമിച്ച വിജിലൻസ് എസ്പി കെ. ആർ വേണുഗോപാലിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

ചോദ്യം ചെയ്യലിനോട് വെള്ളാപ്പള്ളി നടേശൻ പൂർണ്ണമായും സഹകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പരിശോധിക്കുകയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ ഈ കേസിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് എഫ്ഐആർ സമർപ്പിച്ചിരുന്നത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യാതൊരുവിധ ക്രമക്കേടുകളും പദ്ധതിയിൽ നടന്നിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്. വരും ദിവസങ്ങളിൽ യോഗത്തിലെ മറ്റ് ഭാരവാഹികളിൽ നിന്നും വിജിലൻസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments