Tuesday, February 17, 2026
HomeNewsശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ...

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് എം എ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനം പാര്‍ട്ടി പിന്തുടര്‍ന്നിട്ടുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാര്‍ട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന വിസ്മയം ഭരണത്തുടര്‍ച്ചയാണെന്നും എംഎ ബേബി കൂട്ടിച്ചര്‍ത്തു.

പ്രേംകുമാര്‍ പാര്‍ട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ എംഎബേബി വിശാല അടിസ്ഥാനത്തില്‍ എന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ സിപിഐഎം ഉള്‍കൊണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments