ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. നഗരമധ്യത്തില്‍ വെച്ച് നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബംഗാളി ക്ലബ് യുഎസ്എ ആണ് ന്യൂയോര്‍ക്കിലെ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
രണ്ട് ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ ദുര്‍ഗ പൂജാ ആഘോഷങ്ങള്‍ നടക്കും. നിരവധി ഇന്ത്യക്കാരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ദുര്‍ഗാ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയത്. ടൈംസ് സ്ക്വയറിന്റെ മധ്യത്തിലായി ദുര്‍ഗ പൂജ പന്തലും ഒരുക്കിയിരുന്നു.
നവമി പൂജയും ദുര്‍ഗാ പൂജയോടെയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. രണ്ട് ദിവസത്തെ പൂജയ്‌ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും നടക്കും.