Wednesday, February 11, 2026
HomeNewsശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമെന്ന് കണ്ടെത്തൽ

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിൻ്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമെന്നാണ് കണ്ടെത്തൽ. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ട് എന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി റിപ്പോർട്ട് നൽകി. രാജീവരുടെ ജാമ്യാപേക്ഷയിൽ ഈമാസം 18നാണ് കോടതി വിധി.

തന്ത്രി കണ്ഠര് രാജീവര് 2024-25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകൻ എന്ന ഗണത്തിൽ തന്ത്രി ഉൾപ്പെടുമെന്നും എസ്ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. ഉദ്വോഗസ്ഥൻ അല്ലെങ്കിലും തന്ത്രി ദേവസ്വം ബോർഡിന് കീഴിൽ വരുന്നയാളാണ്. ദേവസ്വം ബോർഡിൽ നിന്ന് പല സമയങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് പണം കെെപ്പറ്റിയെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments