Wednesday, February 4, 2026
HomeBreakingNewsകേന്ദ്ര ബജറ്റ് ഇന്ന്

കേന്ദ്ര ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഞായറാഴ്ച ബജറ്റ് അവതരണം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച തിരുവനന്തപുരം– കണ്ണൂര്‍ അതിവേഗ റെയില്‍ എന്നിവ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, റബറിന് താങ്ങുവില വര്‍ധിപ്പിക്കാന്‍ ധനസഹായം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments