Monday, January 26, 2026
HomeAmericaമിനിയാപൊളിസിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി സൊഹ്റാൻ മാംദാനി

മിനിയാപൊളിസിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി സൊഹ്റാൻ മാംദാനി

ന്യൂയോർക്ക്: ട്രംപ് ഭരണകൂടം മിനിയാപൊളിസിൽ നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മാംദാനി. മിനിയാപൊളിസിലെ ശക്തമായ കുടിയേറ്റ നിയന്ത്രണങ്ങൾ ഭയാനകമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഫെഡറൽ ഏജൻ്റുമാർ മിനിയാപൊളിസിലെ നഗരങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും ഇത് രാജ്യവ്യാപകമായി നഗരങ്ങളെ ‘ഭീകരമാക്കുന്ന’ നടപടിയാണെന്നും മാംദാനി ആരോപിച്ചു.

“അവിടെ നമ്മൾ കണ്ടത് വളരെ ഭയാനകമാണ്, സ്വന്തം കണ്ണുകളെ വിശ്വസിക്കരുതെന്നും, സ്വന്തം കാതുകളെ വിശ്വസിക്കരുതെന്നും, സ്വന്തം യാഥാർത്ഥ്യങ്ങളെ വിശ്വസിക്കരുതെന്നും ആവശ്യപ്പെടുന്ന നിരവധി അമേരിക്കക്കാരുണ്ടെന്ന് ഞാൻ കരുതുന്നു,” മംദാനി എബിസി ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഈ ഐസിഇ റെയ്ഡുകൾ – അവ ക്രൂരമാണ്. അവ മനുഷ്യത്വരഹിതമാണ്. പൊതു സുരക്ഷയുടെ താൽപ്പര്യങ്ങൾ നിറവേറ്റാൻ അവ ഒന്നും ചെയ്യുന്നില്ല,” അദ്ദേഹം പറഞ്ഞു,

പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനോട് തന്റെ കാഴ്ചപ്പാട് നേരിട്ട് അറിയിച്ചതായും മംദാനി വെളിപ്പെടുത്തി. ഫെഡറൽ ഏജന്റുമാർ ന്യൂയോർക്കിൽ പ്രവർത്തിക്കുന്നത് തടയാൻ താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മേയർ മംദാനി വ്യക്തമാക്കി. “മിനിയാപൊളിസിൽ ഇത്രയധികം ആളുകൾ അനുഭവിക്കുന്ന ഭയം ന്യൂയോർക്ക് നിവാസികളും അനുഭവിക്കുന്ന ഒരു ഭയമാണെന്ന് ഞങ്ങൾക്കറിയാം, അവർ ഭയപ്പെടുത്തപ്പെടുമോ എന്ന ഭയം,” മംദാനി പറഞ്ഞു. “ന്യൂയോർക്ക് നഗരത്തിൽ അത് സംഭവിക്കുന്നത് കാണാതിരിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും.”-മംദാനി പറഞ്ഞു.

“ഇപ്പോൾ, ഈ രാജ്യത്തുടനീളമുള്ള ആളുകളെ ഭയപ്പെടുത്തുന്ന മുഖംമൂടി ധരിച്ച ഏജന്റുമാരുണ്ട്, ജനങ്ങൾ അവരുടെ വീട്ടിലായാലും, കാറിലായാലും, തെരുവിലായാലും,” അദ്ദേഹം പറഞ്ഞു. “സ്വന്തം രാജ്യത്ത് ഒരു അമേരിക്കക്കാരനായിരിക്കുക എന്നതിന്റെ അർത്ഥം, സുരക്ഷിതത്വബോധം, ആത്മബോധം എന്നിവ നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാണ് നാമെല്ലാവരും പോരാടേണ്ടത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിയേറ്റ നിയന്ത്രണ നടപടികൾക്കിടെ മിനിയാപൊളിസിൽ വെച്ച് റെനെ ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് യുഎസ് പൗരന്മാർ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മംദാനിയുടെ പ്രതികരണം. സംഭവം വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 37 കാരിയായ റെനെ ഗുഡിനെ വെടിവച്ചുകൊന്നതിനെ മംദാനി ഒരു “കൊലപാതകം” എന്നാണ് വിളിച്ചത്.ഐസിഇ ഏജൻസിയെ നിർത്തലാക്കണമെന്ന് മാംദാനി ആവശ്യപ്പെട്ടു. മിനിയാപൊളിസിൽ ഇതിനെതിരെ നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കടുത്ത തണുപ്പിനെ അവഗണിച്ച് ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തു. ഫെഡറൽ ഏജന്റുമാരുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് മിനസോട്ട സംസ്ഥാനവും മിനിയാപൊളിസ് നഗരസഭയും കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments