Monday, January 26, 2026
HomeAmericaഅലക്സ് പ്രെറ്റിയുടെയും റെനി ഗുഡെയുടെയും കൊലപാതകം: ഫെഡറൽ ഏജൻ്റുമാരെ ന്യായികരിച്ച് ട്രംപ്

അലക്സ് പ്രെറ്റിയുടെയും റെനി ഗുഡെയുടെയും കൊലപാതകം: ഫെഡറൽ ഏജൻ്റുമാരെ ന്യായികരിച്ച് ട്രംപ്

വാഷിംഗ്ടൺ: ജനുവരിയിൽ മിനിയാപൊളിസിൽ നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പുകളിൽ അലക്സ് പ്രെറ്റിയെന്ന യുവാവും, റെനി ഗുഡെന്ന യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇരുവരും ഫെഡറൽ ഏജൻ്റുമാരുടെ വെടിയേറ്റാണ് മരിച്ചത്. ഈ സംഭവങ്ങളിൽ ഫെഡറൽ ഏജൻ്റുമാർക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ നടക്കവെ, ന്യായീകരണവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

ഫെഡറൽ ഏജൻ്റുമാരുടെ നടപടികളെ ട്രംപ് പൂർണ്ണമായും പിന്തുണച്ചു. ലോക്കൽ പൊലീസ് ഐ.സി.ഇ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ തയ്യാറാകാത്തതിനെ അദ്ദേഹം വിമർശിച്ചു. ഈ പ്രശ്നങ്ങൾക്ക് കാരണം ഡെമോക്രാറ്റിക് ഭരണാധികാരികളുടെ നയങ്ങളാണെന്നും ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ ആക്രമണമാണ് ഫെഡറൽ ഏജൻ്റുമാർ നേരിടുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റും ട്രംപും ആരോപിച്ചു.

“നികുതി അടയ്ക്കുന്ന, നിയമം പാലിക്കുന്ന പൗരന്മാരുടെ പേരിൽ ഡെമോക്രാറ്റുകൾ നിയമവിരുദ്ധ വിദേശ കുറ്റവാളികളെ പ്രതിക്കൂട്ടിലാക്കുന്നു, അതിൽ ഉൾപ്പെട്ട എല്ലാവർക്കും അവർ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നു,” അദ്ദേഹം എഴുതി. “ദുരന്തകരമെന്നു പറയട്ടെ, ഈ ഡെമോക്രാറ്റുകൾ സൃഷ്ടിച്ച കുഴപ്പങ്ങളുടെ ഫലമായി രണ്ട് അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു”- ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിങ്ങനെ. ഇതുകൂടാതെ ചില ആവശ്യങ്ങളും ട്രംപ് മുന്നോട്ടുവെച്ചു.

ഗവർണർ വാൾസും മേയർ ഫ്രേയും അവരുടെ സംസ്ഥാന ജയിലുകളിലും ജയിലുകളിലും നിലവിൽ തടവിൽ കഴിയുന്ന എല്ലാ ക്രിമിനൽ നിയമവിരുദ്ധ വിദേശികളെയും, സജീവ വാറണ്ടോ അറിയപ്പെടുന്ന ക്രിമിനൽ ചരിത്രമോ ഉള്ള എല്ലാ നിയമവിരുദ്ധ കുറ്റവാളികളെയും ഉടനടി നാടുകടത്തുന്നതിനായി ഫെഡറൽ അധികാരികൾക്ക് കൈമാറണമെന്നായിരുന്നു ട്രംപിൻ്റെ പ്രധാന ആവശ്യം. ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത എല്ലാ നിയമവിരുദ്ധ വിദേശികളെയും കൈമാറാൻ സംസ്ഥാന, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ സമ്മതിക്കണമെന്നും കുറ്റകൃത്യങ്ങൾക്ക് തിരയുന്ന നിയമവിരുദ്ധ വിദേശികളെ പിടികൂടുന്നതിലും തടങ്കലിൽ വയ്ക്കുന്നതിലും ലോക്കൽ പൊലീസ് ഫെഡറൽ നിയമ നിർവ്വഹണത്തെ സഹായിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയിലെ രാജ്യത്തെ എല്ലാ ക്രിമിനൽ നിയമവിരുദ്ധ വിദേശികളെയും വേഗത്തിൽ നീക്കം ചെയ്ത് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർ ഫെഡറൽ സർക്കാരുമായി പങ്കാളികളാകണം എന്നും ട്രംപ് ആവശ്യപ്പെട്ടു.

മിനസോട്ടയിലെ ഡെമോക്രാറ്റിക് ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും ഫെഡറൽ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ഫെഡറൽ ഏജൻ്റുമാരെ സംസ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുജനുവരി 24-ന് മിനിയാപൊളിസിൽ ഇമിഗ്രേഷൻ നടപടികൾക്കിടെ ബോർഡർ പട്രോൾ ഏജൻ്റിൻ്റെ വെടിയേറ്റാണ് 37 വയസ്സുകാരനായ ഐ.സി.യു നഴ്‌സ്അലക്സ് പ്രെറ്റി കൊല്ലപ്പെട്ടത്. പ്രെറ്റിയുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്ന് ഫെഡറൽ ഏജൻസികൾ അവകാശപ്പെട്ടപ്പോൾ, അദ്ദേഹം നിരായുധനായിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നുണ്ടെന്നും മിനസോട്ട ഗവർണർ ടിം വാൾസ് ഉൾപ്പെടെയുള്ളവർ വാദിച്ചു.

ജനുവരി 7-ന് മിനിയാപൊളിസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റാണ് 37 വയസ്സുകാരിയായ റെനി ഗുഡ് കൊല്ലപ്പെട്ടത്. ഗുഡ് തന്റെ വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ ഇടിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS)യുടെ അവകാശവാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments