Monday, January 26, 2026
HomeNewsഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാന തട്ടിപ്പ്

ഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാന തട്ടിപ്പ്

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്. പതിനാറ് ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിക്ക് നഷ്ടമായത്. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക് കൊണ്ടു പോവുമെന്നും വാഗ്ദാനം നൽകുകയായിരുന്നു. മുംബൈയിൽ 40 കാരിയോടാണ് തട്ടിപ്പ് നടത്തിയത്. ഇലോൺ മസ്കിന്റെ പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് ഒരാൾ യുവതിയുമായി സംസാരിച്ചത്.

ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകുകയുണ്ടായി. അമേരിക്കയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments