ലാസ് വെഗാസ് : ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇടയിൽ ഫ്രോണ്ടിയർ വിമാനത്തിനടിയിൽ തീ പടർന്നുപിടിച്ചു.
ഫ്ലൈറ്റ് 1326 സാൻ ഡീഗോയിൽ നിന്ന് എത്തുകയായിരുന്നു, യാത്രക്കാർ പരിഭ്രാന്തരായെങ്കിലും പൈലറ്റുമാരുടെ അടിയന്തര ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ക്ലാർക്ക് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉടൻ തന്നെ ഇടപെടുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഗേറ്റ് ഏരിയയിലേക്ക് മാറ്റുകയും ചെയ്തു,
വൈകുന്നേരം 3:15 ഓടെ സംഭവം. 190 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമല്ല.