Monday, December 23, 2024
HomeBreakingNews​മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ല -ഹൈകോടതി

​മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ല -ഹൈകോടതി

കൊച്ചി: മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ലെന്ന്​ ഹൈകോടതി. രാജ്യത്ത്​ ഭരണഘടനയാണ്​ പരമം​. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്​. എന്നാൽ, ഇത്​ വ്യക്തിപരമാണ്​. ഒരു മതമോ ആചാരമോ മറ്റൊരാൾക്കുമേൽ അടിച്ചേൽപിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ധനകാര്യമന്ത്രിക്ക്​ കൈകൊടുത്തത് ശരീഅത്ത് നിയമലംഘനമാണെന്നും പ്രായപൂർത്തിയായ വിദ്യാർഥിനി വിശ്വാസലംഘനം നടത്തിയെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. കോഴിക്കോട്ടെ സ്വകാര്യ ലോ കോളജിൽ 2017ൽ നടന്ന പരിപാടിയിൽ ​സമ്മാനം നൽകിയ അന്നത്തെ മന്ത്രി തോമസ്​ ഐസക്കിന്​ വിദ്യാർഥിനി കൈകൊടുത്തതിനെത്തുടർന്ന്​ കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി അബ്​ദുൽനൗഷാദ്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നടത്തുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥിനി നൽകിയ പരാതിയിലെടുത്ത കേസ്​ കുന്ദമംഗലം ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയുടെ പരിഗണനയിലാണ്​. ഈ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയാണ് ഹരജി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments