Friday, January 23, 2026
HomeNewsഎൻ.ഡി.ടി.വി സർവേയിൽ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം: ശക്തമായ ഭരണവിരുദ്ധ വികാരം

എൻ.ഡി.ടി.വി സർവേയിൽ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം: ശക്തമായ ഭരണവിരുദ്ധ വികാരം

ന്യൂഡൽഹി: 2026ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ ആര് അധികാരത്തിലെത്തുമെന്ന് സർവേയിലൂടെ കണ്ടെത്തി എൻ.ഡി.ടി.വി. 10 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് സർവേ പറയുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് സർവേ പറയുന്നു. സർവേയിൽ പ​ങ്കെടുത്ത 52 ശതമാനം പേർക്കും പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തിയില്ല.

48 ശതമാനം പേർ ഈ സർക്കാർ കുഴപ്പമില്ലെന്ന് അവകാശപ്പെടുന്നവരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പേർ പറയുന്നത് വി.ഡി സതീശന്റെ പേര്. 22.4 ശതമാനം പേരിന്റെ പിന്തുണയാണ് സതീശനുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് പിണറായി വിജയനാണ് 18 ശതമാനം പേരുടെ പിന്തുണയാണ് പിണറായിക്കുള്ളത്. മൂന്നാം സ്ഥാനത്ത് കെ.കെ ശൈലജയാണ്. 16.9 ശതമാനം പേരുടെ പിന്തുണയാണ് ശൈലജക്കുള്ളത്.

കേരളത്തിൽ 32.7 ശതമാനം പേരാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. 29.3 ശതമാനം പേർ എൽ.ഡി.എഫിനെ പിന്തുണക്കുന്നു. 19.8 ശതമാനം പേരാണ് എൻ.ഡി.എയെ പിന്തുണക്കുന്നത്. 7.5 ശതമാനം പേർ ഇതുവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയം വിലക്കയറ്റമാണ്. അഴിമതിയുടേയും ലഹരിയുടേയും വ്യാപനമാണ് മറ്റ് രണ്ട് വിഷയങ്ങൾ. 5.6 ശതമാനം ആളുകൾ മാത്രമാണ് വികസനം ഒരു തെരഞ്ഞെടുപ്പ് വിഷയമാണെന്ന് പറയുന്നത്.എസ്.ഐ.ആർ, വോട്ട് ചോരി എന്നിവ തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് പറയുന്നത് 3.8 ശതമാനം പേർ മാത്രമാണ്.

അതേമസയം, ​കോൺഗ്രസിലെ ​ഗ്രൂപ്പിസം ആളുകൾ തെരഞ്ഞെടുപ്പിലെ ഒരു വിഷയമായി കാണുന്നുണ്ട്. 42 ശതമാനം പേരാണ് കോൺഗ്രസിലെ ഗ്രൂപ്പിസം കേരളത്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments