കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 225 രൂപയുടെ വർധനയാണ് ഉണ്ടായത്. 1800 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വർധിച്ചു. 18 കാരററ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 185 രൂപയുടെ വർധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനയുണ്ടായി.
ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വർധിച്ചിരുന്നു. പവന്റെ വില 1,13,520 രൂപയായും വർധിച്ചിരുന്നു. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. സ്പോട്ട് ഗോൾഡ് വില 114 ഡോളർ ഉയർന്ന് 4,875 ഡോളറിലേക്ക് എത്തി. സ്പോട്ട് ഗോൾഡ് വില വൈകാതെ 5000 തൊടുമെന്നാണ് പ്രവചനങ്ങൾ. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ ഔൺസിന് 4,861.20 ഡോളറിലാണ് ഗോൾഡ് ഫ്യൂച്ചർ വ്യാപാരം.
ഗ്രീൻലാൻഡ് സംബന്ധിച്ച് യു.എസും യുറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ നിലപാടെടുത്തതോടെ കടുത്ത പ്രതിസന്ധിയാണ് ആഗോള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്. ഇത് സ്വർണത്തിലേക്ക് വൻതോതിലുള്ള നിക്ഷേപമൊഴുക്കിന് കാരണമാവുന്നുണ്ട്.
ചൊവ്വാഴ്ച മൂന്നു തവണയായി കുതിച്ചുയർന്ന സ്വർണവില, വൈകീട്ട് അഞ്ചു മണിയോടെ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 3,160 രൂപ കൂടിയ ശേഷം അഞ്ചു മണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,840 രൂപയായി

