Friday, January 23, 2026
HomeAmericaമഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി കെ.എച്ച്.എൻ.എ. വേദിയിൽ

മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി കെ.എച്ച്.എൻ.എ. വേദിയിൽ

സുരേന്ദ്രൻ നായർ, കെ.എച്ച്.എൻ.എ. ന്യൂസ് ഡെസ്ക്

ഫ്ലോറിഡ : സനാതനധർമ്മ സംരക്ഷണത്തിനും പ്രചാരണങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകൾ. അതിലേറ്റവും ശക്തമായ ധർമ്മശാസ്ത്ര
വിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തിൽ പെട്ട ജൂന പരമ്പരയുടെ മഹാ മണ്ഡലേശ്വർ പദവി അലങ്കരിക്കുന്ന യോഗിവര്യനാണ് മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി. വടക്കെ ഇന്ത്യയിലാകെ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ വൈദേശിക അക്രമങ്ങളും അധിനിവേശങ്ങളും അധികരിച്ചപ്പോൾ ധർമ്മസംരക്ഷണാർത്ഥം ഹിമാലയ സാനുക്കളിലെ സന്യാസ മഠങ്ങളുടെ മതിലുകൾക്കു പുറത്തുകടന്ന് കടുത്ത സാധനകളിലൂടെ തങ്ങൾ സാധിച്ചെടുത്ത അതീന്ദ്രിയ ശേഷിയും വേണ്ടിടത്തു ആയുധ ശക്തിയും പ്രയോഗിച്ചു അധർമ്മത്തെ അടിച്ചമർത്തിയ പരമ്പരയാണ് നാഗ സന്യാസികരുടേത്. ആരും ക്ഷണിക്കാത്ത എല്ലാ ശാഖയിലുമുള്ള അഗാഡകളുടെ അപൂർവ്വ സംഗമ വേദികളാണ് ഇന്ത്യയിലെ മഹാകുംഭമേളകൾ.
ശ്രീശങ്കരനാമി പരമ്പരയിൽപെട്ട നാഗസാധുക്കൾ ശങ്കരന്റെ ജന്മനാടായ കേരളത്തിൽ വർധിച്ചുവരുന്ന മതതീവ്രവാദത്തിലും ധർമ്മച്യുതിയിലും ആശങ്കാകുലരാണ്. സർവ്വാശ്ലേഷിയായ ഹിന്ദു ധർമ്മം എല്ലാ വിശ്വാസങ്ങളെയും സമന്വയിപ്പിക്കുന്ന അദ്ധ്യാത്മികതയാണെന്നു ആവർത്തിച്ച് വിളംബരം ചെയ്യുന്ന ഒരു നവകേരള കുംഭമേളക്ക് മഹാ മണ്ഡലേശ്വർ ആനന്ദവനം നേതൃത്വം നൽകുന്നു. മഹാ മാഘം എന്ന് പേരുള്ള ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ ഭാരതപ്പുഴയുടെ തീരത്തു തിരുനാവായ നവ മുകുന്ദ ക്ഷേത്ര പരിസരത്തു ആചാര്യ സമീക്ഷയും വിശ്വാസി സംഗമവും നടക്കുന്നു.
മഹാമാഘത്തിന്റ പ്രസക്തിയും ഭാരതീയ ഋഷി പരമ്പരയുടെ ശേഷിപ്പുകളും ഹൈന്ദവ ധർമ്മത്തിന്റെ ആധ്യാത്മിക വൈപുല്യവും അമേരിക്കൻ ഹൈന്ദവ സമൂഹവുമായി പങ്കുവെക്കാനും
അവരുടെ സംശയ നിവൃത്തിക്കും അവസരമൊരുക്കുന്ന സൂം മീറ്റിങ്ങിൽ എല്ലാ കെ.എച്ച്.എൻ.എ. കുടുംബ അംഗങ്ങളും അനുഭാവികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രഷറർ അശോക് മേനോനും ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ വനജ നായരും അഭ്യർത്ഥിക്കുന്നു.
വിദൂര ദൃശ്യ സംവിധാനത്തിലൂടെ സംഘടിപ്പിക്കുന്ന യോഗത്തിൽ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മോഡറേറ്ററും രാജീവ് മേനോൻ അനഘ വാര്യർ എന്നിവർ കോഓർഡിനേറ്റേഴ്‌സും ആയിരിക്കും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments