Friday, January 23, 2026
HomeAmericaകെ. എച്ച്.എൻ.എ മുഖാമുഖം:നടൻ കൃഷ്ണകുമാറിനൊപ്പം അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് സംവാദം

കെ. എച്ച്.എൻ.എ മുഖാമുഖം:നടൻ കൃഷ്ണകുമാറിനൊപ്പം അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് സംവാദം

ഡോ. മധു നമ്പ്യാർ : (കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക് )

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിച്ച “മുഖാമുഖം” പരിപാടി ശ്രദ്ധേയമായി. അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആത്മീയതയും സാമൂഹിക ബോധവൽക്കരണവും ചേർന്ന ഒരു ശ്രദ്ധേയ വേദിയായി മാറി.

കെ.എച്ച്.എൻ.എ കണക്ടിക്കട്ട് ആർ.വി.പി ശ്രീലക്ഷ്മി അജയ് പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ , ജനറൽ സെക്രട്ടറി സിനു നായർ അതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് മുഖാമുഖത്തിന്റെ മുഖ്യാതിഥിയായ പ്രശസ്ത നടനും ബിജെപി നാഷണൽ കൗൺസിൽ അംഗവുമായ കൃഷ്ണകുമാറിനെ പരിചയപ്പെടുത്തി.

കെ.എച്ച്.എൻ.എ പ്രസിഡൻറ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ ദർശനവും വളർച്ചയും വിശദീകരിച്ചു. ആഗോള ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.എച്ച്.എൻ.എ നടത്തുന്ന ധാർമിക-സേവന പ്രവർത്തനങ്ങൾ, യുവജന പദ്ധതികൾ, സ്കോളർഷിപ്പ് പരിപാടികൾ, കേരള കൺവെൻഷൻ, 2027-ൽ ലെ അമേരിക്കൻ കൺവെൻഷൻ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചു. സമൂഹത്തിന് പ്രചോദനമായ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേദിയാണ് മുഖാമുഖം എന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് കൃഷ്ണകുമാർ തന്റെ 37 വർഷത്തിലധികം നീണ്ട സിനിമാ ജീവിതം, തിരുവനന്തപുരം കേന്ദ്രമായ കുടുംബ ജീവിതം, വിദ്യാർത്ഥി സംഘടനകളിൽ നിന്നാരംഭിച്ച പൊതുപ്രവർത്തന യാത്ര എന്നിവയെക്കുറിച്ച് സംസാരിച്ചു. രാജ്യത്തിന്റെ വികസനം, യുവതലമുറയുടെ ഉത്തരവാദിത്വങ്ങൾ, സാങ്കേതിക പുരോഗതിയുടെ സാമൂഹിക സ്വാധീനം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.

തന്റെ നാല് മക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് രൂപീകരിച്ച ഫൗണ്ടേഷൻ വഴി നടത്തുന്ന സേവനപ്രവർത്തനങ്ങൾ,ആദിവാസി മേഖലകളിലെ ശൗചാലയ നിർമാണം, ആവശ്യസാധനങ്ങളുടെ വിതരണം, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി വിശദീകരിച്ചു.

കുട്ടികൾക്ക് രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങൾ പരിചയപ്പെടുത്തുന്നതിന് 1–3 മിനിറ്റ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ ഏറ്റവും ഫലപ്രദമാണെന്നും, ഇത് സ്കൂൾ തലത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യസന്ധതയും സേവന മനോഭാവവും കൈവിടാതെ മുന്നേറുന്നവർക്കൊപ്പം സമൂഹം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ കെ.എച്ച്.എൻ.എ ഭാരവാഹികളായ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ , ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള , ഗോവിന്ദൻ കുട്ടി നായർ ,സനൽ ഗോപി , അനഘ ഹരീഷ് , അനിത മധു , ശ്രീജിത്ത് ശ്രീനിവാസൻ , ഡോ. എ കെ പിള്ള എന്നിവർ സംസാരിച്ചു . സമൂഹ ഐക്യം, വ്യക്തികളുടെ ഉത്തരവാദിത്വം, ധാർമിക മൂല്യങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളോടെയാണ് കൃഷ്ണകുമാർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ട്രഷറർ അശോക് മേനോൻ നന്ദി പറഞ്ഞു.
പരിപാടിയുടെ പൂർണ്ണ വീഡിയോ Kerala Hindus of North America എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments