Friday, January 23, 2026
HomeAmericaകേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക് നവനേതൃത്വം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക് നവനേതൃത്വം

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 43-)0 പ്രസിഡന്റ് ആയി ശ്രീ:നോയൽ മാത്യുവിന്റെ നേതൃത്വത്തിൽ 18 അംഗ ഭരണസമിതി 2026 ജനുവരി ഒന്നിന് നിലവിൽ വന്നു. ഡിസംബർ 13, 2025 നു ചേർന്ന കേരളസമാജം സൗത്ത് ഫ്ലോറിഡയുടെ പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നൽകിയത്.

സൗത്ത് ഫ്ലോറിഡയിലെ കല കായിക സാംസ്കാരിക രംഗങ്ങളിൽ മുൻകാലങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള ഈ പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കുകയും പരിപൂർണമായ ഡിജിറ്റലൈസേഷൻ വഴി കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ജന്മഭൂവിലും കർമഭൂവിലും ഒരു പോലെ വ്യാപിപ്പിക്കാൻ വിപുലമായ കർമപദ്ധതികൾക്ക് ഊന്നൽ നല്ലിയുള്ള ഒരു പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത് എന്നും അതിനായി ഇറങ്ങിപ്രവർത്തിക്കും എന്നും 2026 ലെ ഭരണസമിതിക്കു വേണ്ടി പ്രസിഡന്റ് നോയൽ മാത്യു അറിയിച്ചു. മുൻകാലങ്ങളിൽ കേരളസമാജത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്നതും FOMAA നാഷണൽ കമ്മിറ്റി മെമ്പർ ആയി സേവനമനുഷ്ഠിച്ചതുമുൾപ്പെടെയുള്ള ശ്രീ:നോയൽ മാത്യുവിന്റെ പ്രവർത്തിപരിചയം കേരളസമാജത്തിന്റെ 2026 ലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കൊരു മുതൽക്കൂട്ടാകുമെന്ന് തീർച്ച.

Kerala Samajam of South Florida Executive Committee- 2026

നോയൽ മാത്യു (പ്രസിഡന്റ്)
ചെറിയാൻ എബ്രഹാം (വൈസ് പ്രസിഡന്റ്)
സഞ്ജയ് നടുപറമ്പിൽ (സെക്രട്ടറി)
നിധീഷ് ജോസഫ് (ട്രഷറർ)
ദീപക് ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി)
വിനോദ് നായർ (ജോയിന്റ് ട്രഷറർ )
അജി വർഗീസ്
ഷിബു ജോസഫ്
നിക്സൺ ജോസഫ്
ബിജു ബെനിയാം
ജെയ്സൺ ജെയിംസ്
Dr.ജോജി ഗീവർഗീസ്
Capt:വിബിൻ വിൻസന്റ്
വാണി സുധീഷ്
ടെസി ആൻ തോമസ്
കവിത മരിയ ഡേവിസ്
രതീഷ് ചിത്രാലയ (പ്രസിഡന്റ് എലെക്റ്റ്)
ബിജു ജോൺ (എക്സ്-ഓഫീഷ്യോ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments