Sunday, January 11, 2026
HomeAmericaടാമ്പാ ബേ മലയാളി അസോസിയേഷന്റെ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ശ്രദ്ധേയമായി

ടാമ്പാ ബേ മലയാളി അസോസിയേഷന്റെ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ശ്രദ്ധേയമായി


ടാമ്പാ ബേ മലയാളി അസോസിയേഷൻ (TMA)യുടെ പതിനാറാമത് ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം ജനുവരി 3 ശനിയാഴ്ച വൈകുന്നേരം ഭംഗിയായി നടന്നു. ചടങ്ങുകൾ പ്രസിഡന്റ് ജോൺ ആന്റണി കാര്യക്ഷമമായി ഏകോപിപ്പിച്ചപ്പോൾ, St. Joseph’s Syro Malabar Church വികാരി ഫാദർ ജിമ്മി ജെയിംസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

നിഷ്പക്ഷതയും സുതാര്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നേറുന്ന സംഘടനയായാണ് ടി എം എ ഇന്ന് ടാമ്പാ ബേയിലെ മലയാളി സമൂഹത്തിൽ അറിയപ്പെടുന്നത്. ജനബാഹുല്യം മാത്രമല്ല ഒരു അസോസിയേഷന്റെ ശക്തിയെന്ന പൊതുധാരണ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, പങ്കെടുക്കുന്ന ഓരോ അംഗത്തിനും തുല്യപ്രാധാന്യം നൽകുന്ന സമീപനമാണ് ടി എം എയുടെ പ്രത്യേകത. അംഗങ്ങളുടെ സൗകര്യവും ആത്മഗൗരവവും മാനിച്ചുള്ള പ്രവർത്തനങ്ങളാണ് സംഘടനയുടെ പ്രവർത്തനങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നത്. ആരോടും അയിത്തമില്ലാതെ, സാധാരണ ജനങ്ങളെ തരംതിരിക്കാതെ, ഉൾക്കൊള്ളലും സൗഹൃദവുമാണ് ടി എം എ പിന്തുടരുന്ന മൂല്യങ്ങൾ.

മനോഹരമായി അണിയിച്ചൊരുക്കിയ ഈ ആഘോഷവേദി സമൂഹത്തിന് പരസ്പര ഇടപഴകലിനുള്ള തുറന്ന അവസരമായി മാറി. വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക–സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ പ്രൗഢി നൽകി. പ്രഗൽഭ വ്യക്തികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ചടങ്ങ്, പുതിയ സാമൂഹിക സമവാക്യങ്ങൾക്ക് തിരികൊളുത്തുന്ന വേദിയായും മാറി. ടാമ്പായിലെ സാമൂഹിക മനോഭാവങ്ങളിൽ ഉയർന്നുവരുന്ന മാറ്റത്തിന്റെ അടയാളങ്ങൾ TMAയിലും വ്യക്തമായി പ്രകടമാകുന്നു.

ആഘോഷ പരിപാടികൾക്ക് പിന്നാലെ 2026-ലെ ടി എം എയുടെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് ഷാനി ജോസെഫിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി അധികാരമേറ്റു. ട്രസ്റ്റി ബോർഡ് അംഗമായ ജോമോൻ ആന്റണി പുതുതായി ചുമതലയേൽക്കുന്ന ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

വൈവിധ്യമാർന്ന സ്റ്റേജ് കലാപരിപാടികളും, കേരളത്തിന്റെ രുചിയെ ഓർമ്മിപ്പിക്കുന്ന സമൃദ്ധമായ വിഭവങ്ങളും ചേർന്ന്, ഈ വർഷത്തെ ടി എം എയുടെ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം പങ്കെടുത്തവർക്കെല്ലാം ഹൃദ്യം നിറഞ്ഞ അനുഭവമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments