Saturday, January 10, 2026
HomeAmericaആഗോള സഹകരണത്തിൽ യുഎസ്സിന്റെ പിന്മാറ്റം വീണ്ടും: 31 എണ്ണം യു.എന്നുമായുള്ളത്

ആഗോള സഹകരണത്തിൽ യുഎസ്സിന്റെ പിന്മാറ്റം വീണ്ടും: 31 എണ്ണം യു.എന്നുമായുള്ളത്

വാഷിംഗ്ടൺ : ആഗോള സഹകരണത്തിൽ നിന്ന് പിന്മാറ്റം തുടർന്ന് യുഎസ്. ഡസൻ കണക്കിന് അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് .ട്രംപ് 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ചു. ആഗോള സഹകരണത്തിൽ നിന്നുള്ള അമേരിക്കയുടെ വലിയൊരു പിന്മാറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

യുഎസ് പിന്മാറുന്ന. 66 സംഘടനകളിൽ 31 എണ്ണം ഐക്യരാഷ്ട്രസഭയുമായി (UN) ബന്ധപ്പെട്ടവയും 35 എണ്ണം മറ്റ് അന്താരാഷ്ട്ര സംഘടനകളുമാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയായ UNFCCC, കാലാവസ്ഥാ പഠനത്തിനായുള്ള ശാസ്ത്ര സമിതിയായ IPCC, യുഎൻ ജനസംഖ്യാ ഏജൻസി (UNFPA) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പട്ടികയിലുള്ള മറ്റ് യുഎൻ ഇതര സംഘടനകളിൽ പാർട്ണർഷിപ്പ് ഫോർ അറ്റ്ലാന്റിക് കോപ്പറേഷൻ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ്, ഗ്ലോബൽ കൗണ്ടർ ടെററിസം ഫോറം എന്നിവ ഉൾപ്പെടുന്നു.

ഈ സംഘടനകൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും പരമാധികാരത്തിനും സാമ്പത്തിക നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും, നികുതിപ്പണം പാഴാക്കുകയാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. കാലാവസ്ഥ, കുടിയേറ്റം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര ഇടപെടലുകൾ കുറയ്ക്കാനും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments