Tuesday, January 6, 2026
HomeAmericaമഡൂറോയെ ബന്ധിയാക്കി ന്യൂയോർക്കിൽ: ചിത്രം പുറത്തു വിട്ട് അമേരിക്ക

മഡൂറോയെ ബന്ധിയാക്കി ന്യൂയോർക്കിൽ: ചിത്രം പുറത്തു വിട്ട് അമേരിക്ക

ന്യൂയോർക്ക് : അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. യുഎസ് കോടതിയിൽ വിചാരണ നേരിടും. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് പ്രസിഡൻ്റ് ട്രംപിന്റെ പ്രഖ്യാപനം. മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം. പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ട്രംപ് വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ നയം വ്യക്തമാക്കി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആർക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments