Tuesday, January 6, 2026
HomeAmericaഅരിസോണയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം: നാലുപേർക്ക് ദാരുണാന്ത്യം

അരിസോണയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം: നാലുപേർക്ക് ദാരുണാന്ത്യം

അരിസോണ : വെള്ളിയാഴ്ച രാവിലെ ഫീനിക്സിന് സമീപമുള്ള പർവതമേഖലയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. അപകടത്തിൽപ്പെട്ടത് നാലുപേർ സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ MD 369FF ഹെലികോപ്റ്ററാണ്. ഇത് ക്വീൻ ക്രീക്കിലെ പെഗാസസ് എയർപാർക്കിൽ നിന്നാണ് യാത്ര തിരിച്ചതെന്നാണ് വിവരം. ഫീനിക്സിന് ഏകദേശം 64-70 മൈൽ കിഴക്കായി, പിനാല് കൗണ്ടിയിലെ സുപ്പീരിയറിന് തെക്ക് ഭാഗത്തുള്ള ടെലിഗ്രാഫ് കാന്യോൺ പർവതമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് അപകടം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാലുപേരും മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇവരെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തകർന്നുവീണ സ്ഥലം ദുർഘടമായ പർവതപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ മാത്രമാണ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമിന് അപകടസ്ഥലത്ത് എത്താൻ സാധിച്ചത്. അപകടസ്ഥലത്തിന് മുകളിലൂടെ താൽക്കാലിക വിമാന നിയന്ത്രണങ്ങളും (TFR) ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ചേർന്ന് അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments