വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും എന്നാൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നത് മൂലം ഇന്ത്യ നേരിടേണ്ടി വരുന്ന അധിക തീരുവകളിൽ മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പരാമർശം.
മോദി ഒരു നല്ല മനുഷ്യനാണ്. എന്നാൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ തനിക്ക് സന്തോഷമില്ലെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയും അമേരിക്കയും വ്യാപാരം തുടരുന്നുണ്ട്. അതിനാൽ അമേരിക്കയ്ക്ക് താരിഫ് വർധിപ്പിക്കാൻ കഴിയും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

