എസ്.ജെ പൂഴിക്കാട്
അറ്റ്ലാന്റ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ), ജോർജിയ റീജിയണൽ കൺവെൻഷൻ അറ്റ്ലാന്റയിൽ വർണ്ണാഭമായി സമാപിച്ചു. സംഘാടകരുടെ പ്രതീക്ഷകൾക്കും അപ്പുറമുള്ള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തിൽ കൂടുതൽ പുതിയ അംഗസംഘടനകൾ ഫൊക്കാനയുടെ ഭാഗമായി.
പരമ്പരാഗതമായ നിലവിളക്ക് കൊളുത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ജയിൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന തൻ്റെ പ്രസംഗത്തിൽ സംഘടനയുടെ വരും വർഷത്തെ കാഴ്‌ചപ്പാടുകൾ, സംഘടനയുടെ ഐക്യം, വരാനിരിക്കുന്ന നാഷണൽ കൺവെൻഷൻ എന്നിവയെക്കുറിച്ച് സംസാരിച്ചു. അതിനു ശേഷം തോമസ് ജോർജ് (അസ്സോസിയേറ്റ് സെക്രട്ടറി) ഏവരെയും സ്വാഗതം ചെയ്തു.
ജനറൽ സെക്രട്ടറി റോബർട്ട് അരിച്ചിറ (സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നൽകി). ട്രഷറർ എബ്രഹാം കളത്തിൽ, ഷാജി ജോൺ (അസ്സോസിയേറ്റ് ട്രഷറാർ), ബിജു സ്‌കറിയ (ന്യൂജേഴ്‌സി RVP), ഷാജി സാമുവൽ (നാഷണൽ കമ്മറ്റി മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
‘യഥാർത്ഥ ഫൊക്കാനയും അപര സംഘടനയും’ ട്രസ്റ്റി ബോർഡ് ചെയർ ജോസഫ് കുരിയപ്പുറം തന്റെ മുഖ്യപ്രഭാഷണത്തിൽ ഫൊക്കാനയുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സദസ്സിനെ ബോധ്യപ്പെടുത്തി. യഥാർത്ഥ ഫൊക്കാനയും, ഫൊക്കാനയുടെ പേരിൽ പ്രവർത്തിക്കുന്ന അപര സംഘടനയും തമ്മിലുള്ള വ്യത്യാസങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സംഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യഥാർത്ഥ പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പുതിയ അസോസിയേഷനുകളുടെ കടന്നുവരവ് – ഫൊക്കാനയുടെ വളർച്ചയ്ക്ക് കരുത്തേകിക്കൊണ്ട് പുതിയ അംഗ അസോസിയേഷനുകളെ ചടങ്ങിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.
‘മലയാളി അസോസിയേഷൻ ഓഫ് ജോർജിയ’ (MAG). ‘സാന്ദ്രലയ (Sandralaya Media, SMAF) എന്നീ സംഘടനകളെയാണ് ഫൊക്കാന കുടുംബത്തിലേക്ക് സ്വാഗതം ചെയ്‌തത്. ചടങ്ങിൽ ഷാജി ജോൺ, ജയിൻ സ്റ്റീഫൻ, റോയ് മാമ്മൻ, പൗലോസ് പോട്ടൂർ ജോസഫ് (Sandralaya Media SMAF) എന്നിവരെ ആദരിച്ചു.
ജോണി ഇല്ലിക്കാടൻ (ജോണി ജോസഫ്) ഏവർക്കും നന്ദി രേഖപ്പെടുത്തി. ഡോ. കലാ ഷാഹി എംസിയായി (Master of Ceremonies) പരിപാടികൾ നിയന്ത്രിച്ചു.
കലാപരിപാടികൾ – ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന കലാപരിപാടികൾ സദസ്സിന് നവ്യാനുഭവമായി. ഹാരോൺ, റാഫ. ഷാരോൺ, ആൻ എന്നിവർ അവതരിപ്പിച്ച ഹോളിവുഡ് ഡാൻസ് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. സാന്ദ്രലയ മീഡിയ അവതരിപ്പിച്ച ഗാനമേള അതീവ ഹ്യദ്യമായിരുന്നു. റോയി മാമ്മൻ, വിനിത, മീര, ഗായത്രി. കുൽക്കർണി എന്നിവർ ഗാനങ്ങൾ ആലപിച്ചപ്പോൾ. തോമസ് മാമൻ, പൗലോസ് പോട്ടൂർ, കുൽക്കർണി, ഷാജി എന്നിവർ പിന്നണിയിൽ സജീവസാന്നിധ്യമായി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികൾ പര്യവസാനിച്ചു.

