ന്യൂയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷ ദര്‍ശന പുരസ്‌കാരം ഡോ.എം ലീലാവതിക്ക്.വേദ സാഹിത്യത്തിന്‍റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.
സൂര്യാ കൃഷ്ണമൂര്‍ത്തി, ഡോ. എം വി പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.അധ്യാപനം, സാഹിത്യനിരൂപണം, ജീവചരിത്ര രചന, വിവര്‍ത്തനങ്ങള്‍, കവിത എന്നീ മണ്ഡലങ്ങളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ആര്‍ഷ സംസ്‌ക്കാരത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും ചെയ്ത പ്രതിഭയാണ് ഡോ.എം ലീലാവതിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.