Friday, January 9, 2026
HomeAmericaകലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം

കലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം

വാഷിങ്ടൻ : അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. കലിഫോർണിയയിൽ നടന്ന അപകടത്തിൽ തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഗാർല മണ്ഡലത്തിൽ താമസിക്കുന്ന പുല്ലഖണ്ഡം മേഘ്ന റാണി (25), മുൽക്കന്നൂർ ഗ്രാമത്തിൽ കഡിയാല ഭാവന (24) എന്നിവരാണ് മരിച്ചത്.

മൂന്ന് വർഷം മുമ്പാണ് ഇരുവരും ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അലബാമ ഹിൽസിനടുത്തുള്ള ഭാഗത്ത് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായും കാർ റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ടുകൾ.

ഇരുവരുടെയും കുടുംബങ്ങൾ അടിയന്തര സഹായത്തിനായി തെലങ്കാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർഥിച്ചു.ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനും സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ഏകോപിപ്പിക്കാൻ സർക്കാരിന്റെ സഹായം കുടുംബങ്ങൾ തേടി. കലിഫോർണിയയിലെ പ്രാദേശിക അധികൃതർ അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments