Thursday, January 8, 2026
HomeNewsഗുരുവായൂർ നിയമസഭ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയർത്തി തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ്

ഗുരുവായൂർ നിയമസഭ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയർത്തി തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ്

തൃശ്ശൂർ : യുഡിഎഫിൽ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയർത്തി തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്നും, സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശക തലത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.

ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു. ദീർഘകാലമായി ലീഗിന്റെ കൈവശമുള്ള സീറ്റാണ് ഗുരുവായൂർ. മുസ്ലീം ലീഗുമായി സീറ്റ് വിഷയത്തിൽ സംസാരിക്കേണ്ടത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments