Monday, December 22, 2025
HomeBreakingNewsശബരിമലയിൽ മണ്ഡലപൂജ 27ന്

ശബരിമലയിൽ മണ്ഡലപൂജ 27ന്

ശബരിമല: ശബരിമലയിൽ മണ്ഡലപൂജ 27ന് നടക്കും. രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കും മണ്ഡല പൂജയെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ച ദീപാരാധന 11.30 ന് പൂര്‍ത്തിയാകും. മണ്ഡല പൂജക്ക്​ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകീട്ട് ദീപാരാധനക്കു മുമ്പ്​ സന്നിധാനത്ത് എത്തും.

അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി 6.30നാണ്​ ദീപാരാധന. 27ന് ഉച്ചക്ക്​ തങ്കഅങ്കി ചാര്‍ത്തി മണ്ഡല പൂജ. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകീട്ട് അഞ്ചിന് നട വീണ്ടും തുറക്കുമെന്നും തന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജക്ക്​ ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്കഅങ്കി. 23 ന് രാവിലെ അഞ്ചുമുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്കഅങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments